തിരുവനന്തപുരം: 2018നെ വരവേറ്റ് ആകാശത്ത് ചൊവ്വാഴ്ച സൂപ്പർമൂൺ പ്രത്യക്ഷപ്പെടും. ചന്ദ്രൻ ഭൂമിക്ക് ഏറ്റവും അടുത്തുവരുകയും ഇതിെൻറ ഫലമായി വലുപ്പത്തിലും തിളക്കത്തിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതാണ് സൂപ്പർമൂൺ. സാധാരണ കാണുന്നതിനെക്കാള്‍ 14 ശതമാനം വലുപ്പവും 30 ശതമാനം തിളക്കവും കൂടുതലുണ്ടാകും ഇന്നത്തെ ചന്ദ്രന്.
ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ വന്നുവീണ് ചുവപ്പുനിറവും ചന്ദ്രനുണ്ടാകുമെന്ന് വാനനിരീക്ഷകർ അറിയിച്ചു. ഇതു കൂടാതെ ജനുവരി 31ന് വീണ്ടുമൊരു പൂർണചന്ദ്രനും പ്രത്യക്ഷപ്പെടും. ഒരുമാസം രണ്ട് പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ 31ലെ പൂർണചന്ദ്രൻ ‘നീലചന്ദ്രൻ’(ബ്ലൂ മൂൺ) ആയിരിക്കും.
ചൊവ്വാഴ്ചത്തെ പൂര്ണചന്ദ്രന് ധനുമാസത്തിലെ തിരുവാതിരയാണെന്ന പ്രത്യേകത കൂടിയുണ്ട്. 2015 ജൂലൈയിലാണ് അവസാനമായി ബ്ലൂമൂണ്‍ പ്രതിഭാസം ഉണ്ടായത്. സൂപ്പർ മൂൺ പ്രതിഭാസത്തെ തുടർന്ന് ശക്തമായ തിരമാലക്ക് സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.