തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഭരണകക്ഷിയുടെ ഇംഗിതത്തിന് അനുസരിച്ചാണ് നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എൽ.എ. മാനദണ്ഡങ്ങള്‍ പാലിക്കാതെ, തദ്ദേശ വാര്‍ഡ് വിഭജനം നടത്തിയ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവിനെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദിര ഭവനില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അശാസ്ത്രീയവും ഏകപക്ഷീയവുമായ വാര്‍ഡ് വിഭജനമാണ് നടപ്പാക്കുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച പരാതികളില്‍ അന്വേഷണവും ഹിയറിങ്ങും പ്രഹസനമാക്കി. പഞ്ചായത്തീരാജിനെ ദുര്‍ബലപ്പെടുത്താനാണ് പിണറായി സര്‍ക്കാർ ശ്രമിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം ഇടതുസര്‍ക്കാര്‍ വെട്ടിക്കുറക്കുകയും ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ പിണറായി സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.