കൊണ്ടോട്ടി ചെറുമുറ്റത്ത്​ ഇരു വിഭാഗം സുന്നികൾ ഏറ്റുമുട്ടി

മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ ചെറുമുറ്റത്ത്​ ഇരു വിഭാഗം സുന്നികൾ ഏറ്റുമുട്ടി. ചെറുമുറ്റം നിബ്രാസുൽ ഇസ്ലാം മദ്രസക്ക് വേണ്ടി പുതുതായി നിമ്മിക്കുന്ന ഹയർ സെക്കൻഡറി ബ്ലോക്ക് നിർമ്മാണത്തിനുള്ള തറക്കല്ലിടൽ ചടങ്ങിലേക്ക് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ഒരുവിഭാഗം പ്രവർത്തകർ മറുവിഭാഗം പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആരോപണം.

നിലവിലുള്ള മദ്രസയുടെ പിന്നിൽ പുതിയ കെട്ടിട നിർമ്മാണം നടത്തിയിരുന്നു . എന്നാൽ സമസ്തയുടെ ഹയർ സെക്കൻഡറി മദ്രസ നിർമ്മാണ പ്രവർത്തനം ആരംഭിച്ചപ്പോൾ എഴുപതോളം വരുന്ന ഒരു വിഭാഗം പ്രവർത്തകർ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയെന്ന് ഇ.കെ വിഭാഗം ആരോപിക്കുന്നു. അതല്ല ഒരു പ്രശ്​നവും ഉണ്ടാക്കാത്ത തങ്ങൾക്ക് നേരെ പ്രകോപനമുണ്ടാക്കാൻ ശ്രമം നടത്തിയതാണ് പ്രശ്നത്തിന് തുടക്കം സൃഷ്ടിച്ചതെന്ന് എ.പി.വിഭാഗവും ആരോപിക്കുന്നു. മാരകമായി മുറിവേറ്റ 15 പേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Tags:    
News Summary - sunni clash in malappuram- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.