സ്രാവുകൾ ഇനിയും കുടുങ്ങാനുണ്ടെന്ന് പൾസർ സുനി

ചേർത്തല: വൻസ്രാവുകൾ ഇനിയുമുണ്ടെന്നും ഇവരെല്ലാം പിന്നാലെ വരുമെന്നും പൾസർ സുനി. യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യ പ്രതിയായ സുനി മറ്റൊരു കേസിൽ ചേർത്തല കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. താൻ കള്ളം പറയാറില്ല. പറഞ്ഞത് മാറ്റിപ്പറഞ്ഞിട്ടുമില്ല. എല്ലാറ്റിനും ശക്​തമായ തെളിവുകൾ ഉണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു. 

അരൂരിൽനിന്ന്​ ബൈക്ക് മോഷ്​ടിച്ച കേസിലെ അഞ്ച് പ്രതികളിൽ ഒരാളായ സുനിയെ കേസി​​െൻറ അവധിക്കാണ് ചൊവ്വാഴ്​ച രാവിലെ ചേർത്തല ചീഫ് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കേസ് അടുത്ത മാസം ഏഴിലേക്ക് മാറ്റി. റിമാൻഡ്​ കാലാവധി 14 ദിവസത്തേക്ക്​ നീട്ടി. കഴിഞ്ഞ 11ന് ഇയാളെ കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു.

എറണാകുളത്ത് മറ്റൊരു കേസിൽ കോടതിയിൽ എത്തിക്കേണ്ടിവന്നതിനാൽ അന്ന്​ ചേർത്തലയിൽ കൊണ്ടുവന്നിരുന്നില്ല. ചൊവ്വാഴ്​ച രാവിലെ പത്തരയോടെ വൻ പൊലീസ് സന്നാഹത്തി​​െൻറ സുരക്ഷയിലാണ് കൊണ്ടുവന്നത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച്​ കോടതിയുടെ പിന്നിലൂടെ കൊണ്ടുപോകാനുള്ള പൊലീസി​​െൻറ ശ്രമം വിജയിച്ചില്ല. ഓടിയെത്തിയ മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക്​ നൽകിയ മറുപടിയിലാണ്​ സുനിയുടെ  പ്രതികരണം.

നേരത്തെയും പറഞ്ഞിരുന്നു. അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവയിലെ വി.ഐ.പിയോട് ചോദിക്കണമെന്നും സുനി പ്രതികരിച്ചിരുന്നു.

Tags:    
News Summary - suni says more vip's in actress attack case - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.