Posted On
date_range Updated On
date_range മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഞായറാഴ്ച സ്പെഷൽ ട്രെയിൻ
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷൽ ട്രെയിൻ സർവിസ് നടത്തുമെന്ന് റെയിൽവേ. ഞായറാഴ്ച രാത്രി 8.20ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മംഗളൂരു-കൊച്ചുവേളി സ്പെഷൽ (06050) തിങ്കളാഴ്ച രാവിലെ 10.45 ന് കൊച്ചുവേളിയിലെത്തും.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഒരു ടു ടയർ എ.സി, ഒരു ത്രീ ടയർ എ.സി, 18 സെക്കൻഡ് ക്ലാസ് സ്ലീപ്പർ എന്നിങ്ങനെയാണ് ട്രെയിനിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.