Posted On
date_range Updated On
date_range തിരക്കിലമർന്ന് ഗുരുവായൂർ; ഞായറാഴ്ച 167 വിവാഹം
ഗുരുവായൂര്‍: വിവാഹ സംഘങ്ങളുടെയും ഭക്തരുടെയും തിരക്കിലമർന്ന് ഗുരുവായൂർ. ഞായറാഴ്ച പുലർച്ചെ നിർമാല്യ ദർശനം മുതൽ തന്നെ ദർശനത്തിന് വൻ തിരക്കായിരുന്നു. 167 വിവാഹങ്ങളും നടന്നു. 587 കുട്ടികൾക്ക് ചോറൂണുമുണ്ടായി.
വിവാഹ തിരക്ക് നിയന്ത്രിക്കുന്നതിനായി ദേവസ്വവും നഗരസഭയും പൊലീസും ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സ്ഥിരമായുള്ള മൂന്ന് വിവാഹ മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട് താൽക്കാലിക മണ്ഡപങ്ങള്‍കൂടി ഉണ്ടായിരുന്നു. തിങ്കളാഴ്ച ക്ഷേത്ര സന്നിധിയിൽ 117 വിവാഹങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.