തിരുവനന്തപുരം: വേനല്‍ക്കാല തിരക്ക് ഒഴിവാക്കാന്‍ കൊച്ചുവേളി-കാരയ്ക്കല്‍ റൂട്ടില്‍ നാഗര്‍കോവില്‍ വഴി ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.
മാര്‍ച്ച് എട്ട് മുതല്‍ ജൂണ്‍ 28 വരെയായിരിക്കും സര്‍വിസുകള്‍.കൊച്ചുവേളിയില്‍ നിന്ന് ബുധനാഴ്ചകളില്‍ 8.15ന് പുറപ്പെടുന്ന കൊച്ചുവേളി-കാരയ്ക്കല്‍ പ്രതിവാര പ്രത്യേക ട്രെയിന്‍ (നമ്പര്‍ 06044) അടുത്തദിവസം 3.45ന് കാരയ്ക്കലില്‍ എത്തും.
തിരിച്ചുള്ള ദിശയില്‍ ഫെബ്രുവരി ഒമ്പത് മുതല്‍ ജൂണ്‍ 29 വരെയുള്ള ദിവസങ്ങളില്‍ വ്യാഴാഴ്ചകളില്‍ രാവിലെ 10.45ന് കാരയ്ക്കലില്‍ നിന്ന് പുറപ്പെടുന്ന കാരയ്ക്കല്‍-കൊച്ചുവേളി പ്രതിവാര ട്രെയിന്‍ വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 12.25ന് കൊച്ചുവേളിയില്‍ എത്തും.
തിരുവനന്തപുരം സെന്‍ട്രല്‍, നാഗര്‍കോവില്‍ ടൗണ്‍, തിരുനല്‍വേലി, കോവില്‍പെട്ടി, സാത്തൂര്‍, വിരുദുനഗര്‍, മധുര, ഡിണ്ടുഗല്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടണം, നാഗൂര് സ്റ്റേഷനുകളില്‍ സ്റ്റോപ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.