വേനൽക്കാല നിയന്ത്രണം മതബോധനക്ലാസുകൾക്കും ബാധകം: ബാലാവകാശ സംരക്ഷണ കമ്മീഷൻ

തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിയ സർക്കാർ ഉത്തരവ് വിവിധ മതവിഭാഗങ്ങൾ നടത ്തുന്ന മതബോധന ക്ലാസുകൾക്കും ബാധകമാണെന്ന് സംസ്​ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ്. അംഗനവാടികൾ പോലും അടച്ചിട്ട് കുട്ടികൾക്കുള്ള ഭക്ഷണം വീട്ടിലെത്തിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തിൽ അസഹ്യമായ ചൂട് വകവെക്കാതെ മതബോധന ക്ലാസുകൾ നടത്തുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ എല്ലാ മതവിഭാഗങ്ങളും ഉത്തരവ് പാലി ച്ചേ മതിയാകൂ.

ബാലാവകാശ സംരക്ഷണ കമ്മീഷൻ ശിപാർശകളുടെ അടിസ്​ഥാനത്തിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് കണക്കിലെടുക്കാതെ റോമൻ കത്തോലിക്കരുടെ പാല അതിരൂപതയുടെ കീഴിലുള്ള 170-ഒാളം സ്​കൂളുകളിൽ വിശ്വാസോത്സവം എന്ന പേരിൽ മതബോധന ക്ലാസുകളും ബൈബിൾ ക്ലാസുകളും നടത്തുന്നതായി കമ്മീഷന് പരാതികൾ ലഭിച്ചിട്ടുണ്ട്.

രാവിലെ ഒൻപതു മുതൽ നാലു മണിവരെയാണ്​ ക്ലാസുകൾ. സഭയെ ഭയന്ന് രക്ഷാകർത്താക്കൾ കുട്ടികളെ അയക്കുകയാണെന്ന് പരാതിയിൽ പറയുന്നു. അതുപോലെ, മലങ്കര ഓർത്തഡോക്സ്​ സഭയുടെ കീഴിലെ സ്​കൂളുകളിൽ ഉച്ചക്ക്​ ഒരു മണിക്ക് അവസാനിക്കും വിധത്തിൽ ബൈബിൾ ക്ലാസുകൾ നടത്തിവരികയാണെന്ന് മറ്റൊരു പരാതിയിൽ പറയുന്നു. നട്ടുച്ചക്ക്​ക്ലാസുകൾ അവസാനിക്കുന്നതു കാരണം വിവിധ സ്​ഥലങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് ഉച്ചസമയത്ത് സൂര്യതാപമേറ്റ് ആരോഗ്യപ്രശ്നങ്ങളും ജീവാപായവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പരാതികളിൽ ചൂണ്ടിക്കാട്ടുന്നു.

ക്ലാസ്​ നടത്തുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം

തിരുവനന്തപുരം: സി.ബി.എസ്​.ഇ, ഐ.സി.എസ്​.ഇ തുടങ്ങിയ ബോർഡുകളുടെ പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്​കൂളുകൾ ഉൾപ്പെടെ സംസ്​ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ലോവർ ൈപ്രമറി, അപ്പർ ൈപ്രമറി, ഹൈസ്​കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂളുകളിലും മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് നിർദേശിച്ച് വകുപ്പ് എല്ലാ പ്രഥമാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും മാനേജർമാർക്കും ഉത്തരവായിരുന്നു. ഒരു സ്​കൂളിലും ക്ലാസ്​ നടത്തുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും കമീഷൻ വ്യക്​തമാക്കി. ലംഘിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കൊടുംചൂടിൽ ആരോഗ്യമുള്ള മുതിർന്നവർ പോലും ജോലി ചെയ്യേണ്ടതില്ലെന്നും അങ്ങനെ ജോലി ചെയ്യിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും ഉത്തരവ് നിലനിൽക്കെ, അതി​െൻറ ഉദ്ദേശ്യം കണക്കിലെടുക്കാതെയാണ്​ പല സ്​ഥലങ്ങളിലും വേനലവധി ക്ലാസുകൾ നടത്തുന്നത്. ഇത്​ ഒരുരീതിയിലും അംഗീകരിക്കാനാവില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Summer Classes - Strict restrictions - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.