സുൽത്താൻ ബത്തേരി: ക്ലാസ്മുറിയിൽനിന്ന് പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥിനി മ രിച്ചു. പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ. അസീസിന്റെയും അഡ്വ. സജ്നയുടെയും മകൾ ഷഹല ഷെറിനാണ് (10) മരിച്ചത്. പാമ്പുകടിയേറ്റതാകാം മരണമെന്നാണ് ഡോക്ടറുടെ റിപ്പോർട ്ട്.
ബുധനാഴ്ച വൈകീട്ട് നാലോടെ ബത്തേരി ഗവ. സർവജന സ്കൂളിലാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ പറയുന്നത്: വൈകീട്ട് മൂന്നോടെ ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ കാൽ ഭിത്തിയോടു ചേർന്ന പൊത്തിൽപെടുകയും കാലിൽ മുറിവുപറ്റുകയുമായിരുന്നു. മുറിവിൽനിന്നു രക്തം എടുത്തതോടെ മറ്റു കുട്ടികൾ അധ്യാപകരെ വിവരമറിയിച്ചു. വിദ്യാർഥിനിയുടെ കാൽ പരിശോധിച്ചപ്പോൾ പാമ്പുകടിയേറ്റതുപോലുള്ള പാടുകൾ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ സ്കൂൾ അധികൃതർ വിവരമറിയിച്ചു. പിതാവ് എത്തിയതിനുശേഷം സ്കൂൾ അധികൃതരും ചേർന്ന് ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴി കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വെച്ചാണ് വിദ്യാർഥിനി മരിച്ചത്.
അമീക ജുബിൻ, ആഹിൽ ഇഹ്സാൻ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.