Posted On
date_range Updated On
date_range കൊണ്ടോട്ടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു
കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.കെ സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു. മൂന്നു മണിക്കൂർ നീണ്ട സൂക്ഷമ പരിശോധനക്കൊടുവിലാണ് യു.ഡി.എഫിന്‍റെ പരാതി വരണാധികാരി തള്ളിയത്.
ജീവിത പങ്കാളിയുടെ വിവരങ്ങൾ സംബന്ധിച്ച കോളത്തിൽ ബാധകമല്ല എന്നെഴുതിയത് ബോധപൂർവമാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് പരാതി നൽകിയത്. എന്നാൽ പത്രികയിലെ തെറ്റുകൾ ക്ലറിക്കൽ പിഴവ് മാത്രമാണെന്നാണ് എൽ.ഡി.എഫ് വാദിച്ചത്.
സ്വത്തു സംബന്ധിച്ചും രണ്ടാം ഭാര്യയെ സംബന്ധിച്ചുമുള്ള വിവരങ്ങളെല്ലാം മറച്ചുവെച്ചാണ് പത്രിക നൽകിയിട്ടുള്ളതെന്ന് യു.ഡി.എഫ് ആരോപിച്ചു. എൽ.ഡി.എഫ് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് യു.ഡി.എഫ് പ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.