ആലുവ: റേഷൻ കാർഡ് ബി.പി.എൽ ആക്കിക്കിട്ടാനായി നടന്നു മടുത്ത് ആലുവ താലൂക്ക് സിവിൽ സപ്ലൈ ഒാഫിസിൽ ആത്മഹത്യക്ക് ശ്രമിച്ച വയോധികന് ബി.പി.എൽ ആനുകൂല്യം ലഭിക്കും. എടത്തല സ്വദേശി അസീസ് അബ്ദുൽ റഹ്മാനാണ് ആനുകൂല്യം നൽകാൻ തീരുമാനമായത്. അടുത്ത മാസം മുതൽ ബി.പി.എൽ ആനുകൂല്യേത്താടെ റേഷനും കാർഡും നൽകാൻ നടപടിയെടുത്തതായി ആലുവ എം.എൽ.എ അൻവർ സാദത്തിനെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അറിയിച്ചു.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഒന്നര വർഷത്തോളമായി ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. ഒന്നര വർഷം മുമ്പ് വരെ രണ്ട് രൂപക്ക് അരി കിട്ടുന്ന കാർഡ് ആയിരുന്നു അസീസിേൻറത്. കാർഡ് പുതുക്കാൻ നൽകിയപ്പോൾ മുതൽ റേഷൻ കിട്ടുന്നില്ല. പുതിയ കാർഡ് കിട്ടിയപ്പോൾ എ.പി.എൽ ആയി. കാർഡ് മാറ്റിക്കിട്ടാൻ അബ്ദുൽ അസീസ് ഓഫിസുകൾ കയറിയിറങ്ങി. ഒടുവിൽ കലക്ടറേറ്റിലും പരാതി നൽകി.
കലക്ടറേറ്റിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. ഇതിനുള്ള ഉത്തരവ് ജൂൺ 26 ന് അബ്ദുൽ അസീസ് നേരിട്ട് താലൂക്ക് സപ്ലൈ ഓഫിസിൽ എത്തിച്ചു. ഒരാഴ്ചക്കകം ശരിയാക്കാമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഒരുമാസം കഴിഞ്ഞിട്ടും നടപടിയുമുണ്ടായില്ല. കാർഡിന് കയറി ഇറങ്ങി മടുത്തതുകൊണ്ടും വീട്ടിൽ പട്ടിണി ആയതുകൊണ്ടും താൻ മരിച്ചാലും വേണ്ടില്ല മറ്റുള്ളവർക്കെങ്കിലും കിട്ടട്ടെ എന്ന് പറഞ്ഞാണ് അസീസ് ശരീരം മുഴുവൻ പെട്രോൾ ഒഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.