സുഗന്ധഗിരി മരംകൊള്ള: ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസറെ സ്ഥലംമാറ്റി

കൽപ്പറ്റ: വയനാട് സുഗന്ധഗിരി വന ഭൂമിയിൽനിന്ന് മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസർ എം.പി സജീവി​നെ സ്ഥലം മാറ്റി. വടകര കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റിയത്. കെ.പി. ജിൽജിത്തിനെ കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിലേക്കും നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുള്ള 18 ഉദ്യോഗസ്ഥർക്കുമെത​ിരെ നടപടി പൂർത്തിയായി.

ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും രണ്ട് റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വീടിന് ഭീഷണിയായ 20 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ 102 മരങ്ങൾ മുറിച്ചെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരങ്ങൾ മുറിച്ച് കടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ ഒമ്പത് പ്രതികളാണ് ഒള്ളത്.

Tags:    
News Summary - Sugandhagiri Tree Cuttings: Flying Squad range officer transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.