തോമസ്​ ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്ന്​ സുധാകർ റെഡ്ഡി

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ്​ ​ചാണ്ടിക്കെതിരെ വിമർശനവുമായി സി.പി.​െഎ കേന്ദ്രനേതൃത്വം. ​കായൽ കൈയേറ്റ വിഷയത്തിൽ തോമസ്​ ചാണ്ടി അധികാര ദുർവി​നിയോഗം നടത്തിയെന്ന്​ പാർട്ടി ​ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. ഇടതുപക്ഷ സർക്കാർ അഴിമതി അംഗീകരിക്കില്ല. തോമസ്​ ചാണ്ടിക്കെതിരായ റവന്യു മന്ത്രിയുടെ റിപ്പോർട്ടിൽ നടപടി ഉണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്നും സുധാകർ റെഡ്ഡി പറഞ്ഞു.

ഇനിയും കായൽ നികത്തുമെന്ന്​ പരസ്യമായി വെല്ലുവിളിച്ച തോമസ്​ ചാണ്ടിക്കെതിരെ സി.പി.​െഎ സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. വെല്ലുവിളിക്കാൻ ആർക്കും ലൈസൻസ്​ വേണ്ടെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​​െൻറ പ്രസ്​താവന.തോമസ്​ ചാണ്ടിക്കെതിരെ നടപടി ഉണ്ടാകുമെന്നും കാനം സൂചിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സി.പി.​െഎ കേന്ദ്രനേതൃത്വവും തോമസ്​ ചാണ്ടിക്കെതിരെ രംഗത്തെത്തിയത്​.

Tags:    
News Summary - Sudhakar reddi statement on Thomas chandi issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.