Posted On
date_range Updated On
date_range എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) പി.ബി അംഗം ഡോ. വി. വേണുഗോപാൽ അന്തരിച്ചു
തിരുവനന്തപുരം: എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ഡോ. വി. വേണുഗോപാൽ അന്തരിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ജനകീയ പ്രതിരോധ സമിതിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് അമ്പലപ്പുഴ സെന്ററിൽ നടക്കും. എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയം ജില്ല സെക്രട്ടറിയുമായ മിനി കെ. ഫിലിപ്പ് ആണ് ഭാര്യ.
വേണുഗോപാലിന്‍റെ വിയോഗത്തിൽ പാർട്ടി കേന്ദ്ര കമ്മറ്റി മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പാർട്ടി ഓഫീസുകളിൽ പതാക താഴ്ത്തിക്കെട്ടും. സംസ്കാരത്തിന് ശേഷം മൂന്ന് മണിക്ക് അമ്പലപ്പുഴയിൽ അനുസ്മരണ സമ്മേളനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.