ആടിനെ വിറ്റ തുക ദുരിതാശ്വാസ നിധിയിലേക്ക്; ഇത് നാടിനുവേണ്ടി സുബൈദയുടെ കരുതൽ -VIDEO

കൊല്ലം: ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ഇടയിലും സഹജീവികളുടെ കണ്ണീരൊപ്പാൻ വഴി കണ്ടെത്തി സുബൈദ. മുഖ്യമന്ത്രിയുടെ ദു രിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിച്ചിരുന്ന സുബൈദ അതിന് വഴി കണ്ടത് വീട്ടിൽ വളർത്തിയ ആടിനെ വിറ്റാ ണ്. കൊല്ലം പോര്‍ട്ട് ഓഫിസിനു സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സംഗമം നഗര്‍-77 ലെ സുബൈദയാണ് (60) ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് 5510 രൂപ ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് കൈമാറിയത്.

ഹൃദ്രോഗ ബാധിതനായി ഓപറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുൽ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് സുബൈദ കഴിയുന്നത്. മൂന്നു മക്കള്‍ വിവാഹിതരായി മുണ്ടയ്ക്കലില്‍ താമസിക്കുകയാണ്.

ആടിനെ വിറ്റപ്പോള്‍ കിട്ടിയ പന്ത്രണ്ടായിരം രൂപയില്‍ അയ്യായിരം വാടക കുടിശ്ശിക നല്‍കി. രണ്ടായിരം കറണ്ട് ചാര്‍ജ്ജ് കുടിശ്ശികയും നല്‍കി. ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ചാനലില്‍ കാണുന്ന സുബൈദ കുട്ടികള്‍ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അറിഞ്ഞതു മുതല്‍ ആലോചിച്ചതാണ് സംഭാവന നല്‍കണമെന്നത്.

ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ചായക്കടയില്‍ കച്ചവടവും കുറവാണ്. ഭാര്‍ത്താവിനും അനുജനും മുഴുവന്‍ സമയം കടയില്‍ ജോലി ചെയ്യാനും ആവുന്നില്ല. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കണമെന്നത് സുബൈദയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. ഭര്‍ത്താവ് അതിന് പൂര്‍ണ പിന്തുണയും നല്‍കി. അങ്ങനെയാണ് വീട്ടിൽ വളര്‍ത്തിയ ആടുകളില്‍ രണ്ടെണ്ണത്തിനെ വിറ്റത്. സഹജീവികൾ പ്രയാസമനുഭവിക്കുമ്പോൾ തന്നാലാവും വിധം അവർക്ക് സഹായം ചെയ്യുകയാണ് താൻ ചെയ്യുന്നതെന്ന് സുബൈദ പറയുന്നു.

Full View
Tags:    
News Summary - subaidas donation to cmrdf -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.