മാർത്താണ്ഡം (കന്യാകുമാരി): കേരള-തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് എസ്.ഐ വെടിയേറ്റ് മരിച്ച സംഭവത്തിൽ തീവ ്രസ്വഭാവമുള്ള സംഘടനകളെന്ന് പൊലീസ്. സംശയമുള്ളവരുടെ ചിത്രങ്ങൾ തമിഴ്നാട് പൊലീസ് പുറത്തുവിട്ടു. കൊലക്കേസ് പ്രതി രാജ് കുമാറിന്‍റെ നേതൃത്വത്തിലെ രണ്ടംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്നാണ് പൊലീസ് േനരത്തെ പറഞ്ഞിരുന്നത്.
അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മാർക്കറ്റ് റോഡ് ചെക്പോസ്റ്റിൽ ബുധനാഴ്ച രാത്രി 10ഒാടെയായിരുന്നു സംഭവം. കളിയിക്കാവിള സ്റ്റേഷനിലെ സ്പെഷൽ സബ് ഇൻസ്പെക്ടർ മാർത്താണ്ഡം സ്വദേശി വിത്സനാണ് (56) മരിച്ചത്.
പ്രതികൾ കേരളത്തിലേക്ക് കടന്നതായാണ് പൊലീസ് നൽകുന്ന വിവരം. ഇതേതുടർന്ന് കേരള-തമിഴ്നാട് പൊലീസ് സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്നാട് ഡി.ജി.പി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.