വിദ്യാർഥികളെ കയറ്റാത്ത ബസിന് മുമ്പിൽ കിടന്നു പ്രതിഷേധിക്കുന്ന ഹോം ഗാർഡ്

വിദ്യാർഥികളെ കയറ്റിയില്ല; ബസിന് മുമ്പിൽ കിടന്ന് ഹോം ഗാർഡിന്‍റെ പ്രതിഷേധം

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളെ കയറ്റാതെ പോകാൻ ശ്രമിച്ച സ്വകാര്യ ബസിന് മുമ്പിൽ കിടന്ന് ഹോം ഗാർഡിന്‍റെ പ്രതിഷേധം. വെള്ളിയാഴ്ച വൈകിട്ട് കുന്ദമംഗലം കാരന്തൂരിലാണ് സംഭവം.

നിയ എന്ന സ്വകാര്യ ബസിൽ വിദ്യാർഥികളെ സ്ഥിരമായി കയറ്റാതെ പോകാറുണ്ട്. പതിവ് പോലെ ഇന്നലെ വിദ്യാർഥികളെ കയറ്റാതെ പോകാൻ ശ്രമിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് തടയാൻ ശ്രമിച്ചെങ്കിലും ബസ് നിർത്തിയില്ല. ഇതോടെ ബസ് നിർത്താൻ മറ്റ് വഴിയില്ലാതെ വന്നതോടെ ഹോം ഗാർഡ് റോഡിൽ കിടന്നത്.

ഹോം ഗാർഡ് ബസിന് മുമ്പിൽ കിടക്കുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'എന്നാൽ എന്റെ നെഞ്ചത്ത് കൂടി കയറ്റ്, അല്ലാതെ ഈ വണ്ടി ഇവിടുന്ന് പോകില്ല' എന്ന് ഹോം ഗാർഡ് ഉച്ചത്തിൽ ബസ് ജീവനക്കാരോട് പറയുകയും ചെയ്തു. സംഭവം കണ്ടുനിന്ന വിദ്യാർഥികൾ കൈയ്യടിച്ച് ഹോം ഗാർഡിന് പിന്തുണയും നൽകി.

Tags:    
News Summary - Students were not allowed to board; Home Guards protest by lying in front of the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.