Posted On
date_range Updated On
date_range യു.ഡി.എഫ് പ്രവർത്തകരുടെ കാറിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസ്
കൊല്ലം: കൊല്ലത്ത് യു.ഡി.എഫ് പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ മകന്റെ പേരിലുള്ള കാറായിരുന്നു അപകടത്തിൽപെട്ടത്. ദേവനന്ദൻ അടക്കം നാല് കെ.എസ്.യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയവർ സഞ്ചരിച്ച കാറിടിച്ചാണ് കായിക താരങ്ങൾക്ക് പരിക്കേൽക്കുന്നത്. കൊല്ലം വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14) എന്നിവർക്കാണു പരിക്കേറ്റത്. ഇതിൽ ഒരാൾ വെന്റിലേറ്ററിലാണ്. ഹോക്കി പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.