Posted On
date_range Updated On
date_range കൊല്ലത്ത് സ്കൂൾ െകട്ടിടത്തിൽ നിന്ന് ചാടി വിദ്യർഥിനിയുടെ ആത്മഹത്യാശ്രമം
കൊല്ലം: വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി. ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയത്. ഇന്നു രാവിലെ ഒമ്പതോടെ ആണ് സംഭവം. കുട്ടിയെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നട്ടെല്ലിന് നേരിയ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മറ്റ് കാര്യമായ പരിക്കുകളില്ല. രാവിലെ സ്കൂളിലെത്തിയ കുട്ടി ക്ലാസ് തുടങ്ങുന്നതിന് അല്പം മുമ്പ് സ്കൂൾ കെട്ടിടത്തിെൻറ രണ്ടാം നിലയിൽ നിന്ന് ചാടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.