തർക്കം പറഞ്ഞുതീർക്കാനെത്തിയ പ്ലസ് വൺ വിദ്യാർഥിയെ കഴുത്തിന് കുത്തി മറ്റൊരു വിദ്യാർഥി

കോഴിക്കോട്: തർക്കം പറഞ്ഞുതീർക്കാനെത്തിയ പ്ലസ് വൺ വിദ്യാർഥിക്ക് മറ്റൊരു വിദ്യാർഥിയിൽനിന്നും കഴുത്തിന് കുത്തേറ്റു. കോഴിക്കോട് ഫറോക്ക് പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ് സംഭവം. പരിക്കേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തിയെ വിദ്യാർഥിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്താം ക്ലാസിൽ ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് രണ്ട് കുട്ടികളും തമ്മിൽ തര്‍ക്കം ഉണ്ടായിരുന്നു. ഇന്നലെ സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ വെച്ച് മുമ്പുണ്ടായ പ്രശ്നം പറഞ്ഞ് വീണ്ടും തര്‍ക്കമുണ്ടായി. ഇത് കൈയാങ്കളിയിലാണ് കലാശിച്ചത്.

തുടർന്ന്, പ്രശ്നങ്ങൾ പറഞ്ഞുതീര്‍ക്കാൻ കൂട്ടുകാരെയും കൂട്ടി ഇന്ന് എത്തിയ വിദ്യാര്‍ത്ഥിക്കാണ് കത്തികൊണ്ട് കുത്തിയത്. സംഭവം നടക്കുമ്പോള്‍ ആക്രമിച്ച വിദ്യാര്‍ത്ഥിയുടെ പിതാവ് വീട്ടിലുണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പിതാവിനെയും കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - student stabbed in the neck when he came to settle the dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.