Posted On
date_range Updated On
date_range മഴയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ തെങ്ങ് വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കല്‍പറ്റ: കനത്ത മഴയിലും കാറ്റിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കല്‍പറ്റ പുളിയാര്‍മല ഐ.ടി.ഐ വിദ്യാര്‍ഥിയും കാട്ടിക്കുളം സ്വദേശിയുമായ നന്ദു (19) വിനാണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് പുളിയാര്‍മലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുന്നതിനിടെയാണ് സംഭവം. തലക്ക് സാരമായി പരിക്കേറ്റ നന്ദു മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.