തെരഞ്ഞെടുപ്പ്​ തോൽവി: മൂവാറ്റുപുഴയിൽ അന്വേഷണത്തിന്​ സി.പി.ഐ; ചാത്തന്നൂരിൽ മൗനം

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ തോ​ൽ​വി അ​ന്വേ​ഷി​ക്കാ​ൻ സി.​പി.​ഐ മൂ​ന്നം​ഗ ക​മീ​ഷ​നെ നി​യോ​ഗി​ക്കു​മ്പോ​ഴും ബി.​ജെ.​പി ജ​യി​ക്കാ​ൻ ഇ​ട​വ​രു​ത്തി​യ ചാ​ത്ത​ന്നൂ​രി​നെ കു​റി​ച്ച്​ മൗ​നം. മൂ​വാ​റ്റു​പു​ഴ​യി​ൽ സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി എ​ൻ. അ​രു​ണി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്​ കോ​ൺ​ഗ്ര​സി​ലെ മാ​ത്യു കു​ഴ​ൽ​നാ​ട​നാ​ണ്.

കു​ഴ​ൽ​നാ​ട​ൻ സീ​റ്റ്​ നി​ല നി​ർ​ത്തു​ക​യാ​യി​രു​ന്നു. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ 6161 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ 42,829 ആ​യി ഉ​യ​ർ​ന്നു. ചാ​ത്ത​ന്നൂ​രി​ൽ 2021ൽ ​സി.​പി.​ഐ​യി​ലെ ജി.​എ​സ്. ജ​യ​ലാ​ൽ 17,206 വോ​ട്ടി​നാ​ണ്​ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ബി.​ബി. ഗോ​പ​കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​ത്ത​വ​ണ 4398 വോ​ട്ടു​ക​ൾ​ക്ക്​ ബി.​ബി. ഗോ​പ​കു​മാ​ർ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്​ അം​ഗം ആ​ർ. രാ​ജേ​ന്ദ്ര​നെ തോ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാം സ്ഥാ​ന​ത്ത്​ എ​ത്തി​യ കോ​ൺ​ഗ്ര​സ്​ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ ഇ​ത്ത​വ​ണ 1.05 ശ​ത​മാ​നം വോ​ട്ട്​ കൂ​ടു​ത​ൽ നേ​ടി​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ​യി​ൽ സി.​പി.​ഐ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ചു​ക്കാ​ൻ പി​ടി​ച്ച​വ​ർ​ക്കും പ​രാ​ജ​യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്​​ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​താ​ക്ക​ളു​ടെ ആ​ത്മാ​ർ​ഥ​ത​യി​ല്ലാ​യ്മ​യും അ​നാ​സ്ഥ​യും ചൂ​ണ്ടി​കാ​ട്ടി സി.​പി.​എം ഏ​രി​യ നേ​തൃ​ത്വം സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റി​ന്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ​യി​ലേ​തി​നെ​ക്കാ​ൾ ക​ടു​ത്ത ആ​രോ​പ​ണ​മാ​ണ്​ ചാ​ത്ത​ന്നൂ​രി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ ഉ​യ​രു​ന്ന​ത്.

ബൂ​ത്ത്​ ത​ലം മു​ത​ൽ മ​ണ്ഡ​ലം ത​ല​ത്തി​ൽ വ​രെ​യു​ള്ള എ​ല്ലാ നേ​താ​ക്ക​ളും ബി.​ജെ.​പി​യി​ൽ നി​ന്ന്​ പ​ണം​പ​റ്റി​യെ​ന്ന ആ​രോ​പ​ണ​മാ​ണ്​ ചാ​ത്ത​ന്നൂ​രി​ലു​ള്ള​ത്. സി.​പി.​എ​മ്മി​ന്‍റെ മ​ണ്ഡ​ലം നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ​ക്കെ​തി​രെ​യും ഇ​തേ ആ​രോ​പ​ണം ഉ​യ​രു​ന്നു.

ജി.​എ​സ്. ജ​യ​ലാ​ലി​നെ വീ​ണ്ടും ചാ​ത്ത​ന്നൂ​രി​ൽ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും പാ​ർ​ട്ടി​യി​ലെ ഗ്രൂ​പ്പി​സ​വും ബി​നോ​യ്​ വി​ശ്വ​ത്തി​ന്‍റെ പി​ടി​വാ​ശി​യും മൂ​ല​മാ​ണ്​ ജ​യ​ലാ​ലി​ന്​ സീ​റ്റ്​ ന​ൽ​കാ​തി​രു​ന്ന​തെ​ന്ന്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

തോ​ൽ​വി അ​ന്വേ​ഷി​ച്ചാ​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പാ​ളി​ച്ച മു​ഖ്യ വി​ഷ​യ​മാ​ക്കാ​ൻ വി​മ​ത പ​ക്ഷം കോ​പ്പു​കൂ​ട്ടു​ന്നു​ണ്ട്. ഇ​ത്​​ ഭ​യ​ന്നാ​ണ്​ ചാ​ത്ത​ന്നൂ​രി​ൽ സി.​പി.​ഐ നേ​തൃ​ത്വം മൗ​നം​പാ​ലി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു.

Tags:    
News Summary - CPI to investigate in Muvattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.