Representational Image

കോളജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിക്ക് ഗുരുതര പരിക്ക്; സംഭവം അധികൃതർ ടി.സി നൽകിയതിന് പിന്നാലെ

പാലാ: ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളജിലെ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. രണ്ടാംവർഷ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിക്കാണ് പരിക്കേറ്റത്.

കോളജിൽ നടന്ന ഓണാഘോഷ ചടങ്ങിനിടെ കോളജ് അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയ വിദ്യാർഥിയെ ഇന്ന് വിളിച്ചു വരുത്തുകയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ടി.സി നൽകുകയും ചെയ്തു. ഇതേതുടർന്ന് വിദ്യാർഥി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.

വിദ്യാർഥിയുടെ ഇരുകാലുകളും ഒടിയുകയും നടുവിന് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Student seriously injured after jumping from college building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.