കൊച്ചി: ബലം പ്രയോഗിച്ച് ചുംബിച്ചശേഷം ഈ ചിത്രങ്ങൾകാട്ടി വിദ്യാർഥിനിയെ സഹപാഠി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഇതു സംബന്ധിച്ച് കൊച്ചിൻ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിനി പൊലീസിൽ പരാതി നൽകി. പരാതിയിൽ ആലപ്പുഴ സ്വദേശിയായ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു.
പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനായിട്ടില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു. പ്രതിയുടെ മൊബൈൽ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്, സെൻട്രൽ പൊലീസിന് കൈമാറിയിരുന്നു.
ഓൺലൈൻ ക്ലാസ് നടന്നിരുന്ന സമയത്താണ് വിദ്യാർഥിനിയുമായി സഹപാഠി സൗഹൃദം സ്ഥാപിക്കുന്നത്. സുഹൃത്ത് എന്ന നിലയിൽ സൗഹൃദം മുതലെടുത്ത് ബലം പ്രയോഗിച്ച് ചുംബിക്കുകയും ഈ ചിത്രങ്ങൾ വിദ്യാർഥിനിയറിയാതെ പകർത്തുകയുമായിരുന്നു.
ഈ ചിത്രങ്ങൾകാട്ടി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ ദൃശ്യങ്ങളും പകർത്തി. നിർബന്ധത്തിന് വഴങ്ങാതിരുന്ന വിദ്യാർഥിനിക്ക് ക്രൂരമർദനവും ഏൽക്കേണ്ടിവന്നു. കുസാറ്റ് കാമ്പസ്, ഫോർട്ട്കൊച്ചി, ഷൊർണൂർ, കാക്കനാട് എന്നിവിടങ്ങളിൽവെച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.