Posted On
date_range Updated On
date_range ബ്രണ്ണൻ കോളജ് പ്രിൻസിപ്പാളിനെ വിദ്യാർഥികൾ ഉപരോധിച്ചു
തലശേരി: കോളജ് ക്യാമ്പസിൽ ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരുന്നത് ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പ്രിൻസിപ്പാളിനെ ഉപരോധിച്ചു. ബുധനാഴ്ച ഉച്ചയോടെ തലശേരി ഗവ. ബ്രണ്ണൻ കോളജിലായിരുന്നു സംഭവം.
ക്ലാസിന് പുറത്ത് ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരുന്നത് ചോദ്യം ചെയ്ത പ്രിൻസിപ്പാൾ മാറിയിരിക്കാൻ ആവശ്യപ്പെട്ടതായി ആരോപിച്ചാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രിൻസിപ്പാൾ എൽ.എൽ ബീനയെ ഉപരോധിച്ചത്.
വിദ്യാർഥികളോട് പ്രിൻസിപ്പാൾ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പ്രതിഷേധം ശക്തമായതോടെ പരാതിക്കാരായ വിദ്യാർഥികളെ പ്രിൻസിപ്പാൾ ചേംമ്പറിനകത്ത് വിളിപ്പിച്ച് മാപ്പു പറഞ്ഞതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.