ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി​യ വി​ദ്യാ​ർ​ഥി​നി​ക്കാ​യി കു​ന്ന​ത്തൂ​ർ പാ​ല​ത്തി​നു സ​മീ​പം തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന

സ്കൂ​ബാ ടീം

കുന്നത്തൂർ പാലത്തിൽനിന്ന് വിദ്യാർഥിനി കല്ലട ആറ്റിൽ ചാടി; തിരച്ചിൽ വിഫലം

ശാസ്താംകോട്ട: കുന്നത്തൂർ പാലത്തിൽനിന്ന് വിദ്യാർഥിനി കല്ലട ആറ്റിൽ ചാടി. കണ്ടെത്താൻ വേണ്ടി മണിക്കൂറുകളോളം നടത്തിയ തെരച്ചിൽ വിഫലമായി. കുന്നത്തൂർ തുരുത്തിക്കര തൊടുവയൽ വീട്ടിൽ രഞ്ജിത (20) ആണ് ചാടിയത്. വെള്ളിയാഴ്ച രാവിലെ 11ഓടെ ആയിരുന്നു സംഭവം.

പാലത്തിന് തൊട്ടടുത്ത സ്‌റ്റോപ്പിൽ ബസിറങ്ങിയ ശേഷം നടന്നെത്തി ആളുകൾ നോക്കിനിൽക്കേ കൈയിലുണ്ടായിരുന്ന ബാഗ് പാലത്തിൽ ഉപേക്ഷിച്ചാണ് ആറ്റിലേക്ക് ചാടിയത്. ഈ ബാഗിൽനിന്നും ലഭിച്ച രേഖകളും ഫോട്ടോയും ഉപയോഗിച്ചാണ് ആറ്റിൽ ചാടിയ വിദ്യാർഥിനിയെ തിരിച്ചറിഞ്ഞത്.

ഒന്നരവർഷമായി പിതാവുമായി പിണങ്ങിക്കഴിയുന്നതിനാൽ മാതാവിനും ഇളയ സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്റെ വീട്ടിലാണ് കഴിഞ്ഞുവന്നിരുന്നത്. അഞ്ചലിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെയോടെ യുവതി കുന്നത്തൂരിലെത്തിയത്.

ശാസ്താംകോട്ടയിൽ നിന്നും അഗ്നിരക്ഷാസേനയും കൊല്ലത്ത് നിന്നെത്തിയ സ്കൂബ ടീമും വൈകീട്ട് ആറ് വരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കല്ലടയാറ്റിലെ ശക്തമായ അടിയൊഴുക്ക് തിരച്ചിന് തടസ്സമായതായും ശനിയാഴ്ച രാവിലെ മുതൽ പുനരാരംഭിക്കുമെന്നും അഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു.

Tags:    
News Summary - Student jumps from Kunnathur bridge on Kallada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.