പരവൂർ: െട്രയിനിൽനിന്ന് കായലിലേക്ക് വീണ വിദ്യാർഥിനി പരിക്കുകളോടെ രക്ഷപ്പെട്ടു. തിരുവനന്തപുരം പാപ്പനംകോട് ഇടമംഗലത്ത് വീട്ടിൽ മനോഹരെൻറ മകൾ കീർത്തനയാണ് (21) ബുധനാഴ്ച രാവിലെ 7.45 ഓടെ പരവൂർ കായലിൽ വീണത്.കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് വിദ്യാർഥിനിയായ കീർത്തന കന്യാകുമാരി-പുനലൂർ പാസഞ്ചറിൽ കൊല്ലത്തേക്കുള്ള യാത്രക്കിടെ ടോയ്ലെറ്റിലേക്ക് പോകുേമ്പാഴാണ് കായലിലേക്ക് വീണത്.
സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കായലിൽ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. വാതിലിെൻറ ഭാഗത്തെത്തിയപ്പോൾ ശക്തമായ കാറ്റടിച്ചതിനാൽ നിയന്ത്രണം തെറ്റി കായലിലേക്ക് വീണെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.