കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കത്ത കസ്ബയിലുളള ലോ കോളേജിലാണ് സംഭവം. മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി. പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥികളും ഒരാള്‍ പൂര്‍വ വിദ്യാർഥിയുമാണ്.
ജൂണ്‍ 25നാണ് സംഭവം നടന്നത്. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോളേജിൻ്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് കെട്ടിടത്തിനുളളില്‍വെച്ചാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായത്.
മൻജോഹിത് മിശ്ര അഭിഭാഷകനമായി പ്രാക്ടീസ് ചെയ്തുവരികയാണ്. മറ്റ് രണ്ടുപ്രതികളും കോളജിലെ വിദ്യാർഥികളാണ്. ആർ.ജി കർ മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥിനി ബലാൽസംഗം ചെയ്യപ്പെട്ട സംഭവം വലിയ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. ഇതിനുശേഷം ലോ കോളജിൽ നടന്ന കൂട്ടബലാൽസംഗം സംസ്ഥാനത്തെ ക്രമസമാധാനനില വഷളായി എന്നതിന്‍റെ ഉദാഹരണമായി ഉയർത്തികാണിക്കുകയാണ് പ്രതിപക്ഷം. മന്‍ജോഹിത് മിശ്ര തൃണമൂൽ കോൺഗ്രസ് പ്രവർത്തകനാണെന്ന് ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.