വിദ്യാർഥിനി ലഹരി മാഫിയയുടെ കാരിയർ: സി.ബി.ഐ അന്വേഷണ ഹരജിയിൽ സർക്കാറിന്‍റെ വിശദീകരണം തേടി

കൊച്ചി: കോഴിക്കോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരിമരുന്നു മാഫിയ കാരിയറായി ഉപയോഗിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ലഹരി മാഫിയയും പൊലീസും തമ്മിൽ ബന്ധമുള്ളതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് അഴിയൂരിലെ പെൺകുട്ടിയുടെ മാതാവ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ ഉത്തരവ്.

2022 നവംബറിൽ ലഹരിമരുന്ന് ഉപയോഗിച്ച നിലയിൽ സ്കൂളിൽ കണ്ടെത്തിയ കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് ലഹരിമരുന്നു കടത്താൻ മാഫിയ മകളെ ഉപയോഗിച്ചതായി വെളിപ്പെടുത്തിയതെന്ന് ഹരജിയിൽ പറയുന്നു. ഒക്ടോബർ ആദ്യവാരം മുതൽ പെൺകുട്ടിയെ സംഘം ഉപയോഗിക്കുന്നുണ്ട്. പിന്നീട് റാക്കറ്റിന്‍റെ ഭാഗമാക്കി. ഡിസംബറിലാണ് ചോമ്പാല പൊലീസിൽ പരാതി നൽകിയത്.

പ്രതികളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും നിസ്സാര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിലെ നിർണായക വിവരങ്ങൾ പൊലീസ് ഒഴിവാക്കി. സ്‌കൂളുകൾ ലഹരിമരുന്നു കച്ചവടത്തിന്റെ കേന്ദ്രങ്ങളായിരിക്കുകയാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

Tags:    
News Summary - Student drug mafia's carrier: CBI seeks government's explanation in probe petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.