ആനന്ദപുരത്ത് ക്ഷേത്രക്കുളത്തിൽ കാണാതായ ആദർശിന് വേണ്ടി തെരച്ചിൽ നടത്തുന്നു. ഉൾച്ചിത്രത്തിൽ ആദർശ്
Posted On
date_range Updated On
date_range ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
ആമ്പല്ലൂർ (തൃശൂർ): ആനന്ദപുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ആളൂർ തിരുത്തിപറമ്പ് വെളിയത്ത് ഉണ്ണികൃഷ്ണണൻറെ മകൻ ആദർശാണ് (21) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് ആദർശ് സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയത്. കുളത്തിൻറെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുങ്ങിപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഫയർഫോഴ്സും നാട്ടുകാരും പുതുക്കാട് പൊലീസും ചേർന്ന് മൂന്ന് മണിക്കൂറോളം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തൃശൂരിൽ നിന്നെത്തിയ സ്കൂബ സ്ക്വാഡാണ് മൃതദേഹം പുറത്തെടുത്തത്.
മാള ഐ.ടി.ഐയിലെ വിദ്യാർഥിയാണ് ആദർശ്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: അതുൽ, അക്ഷയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.