ട്യൂഷൻ സെന്ററിലേക്ക് പോകവെ വിദ്യാർഥിനി ബസിടിച്ച് മരിച്ചു

മണ്ണഞ്ചേരി: ട്യൂഷൻ സെന്ററിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കവേ സ്കൂൾ വിദ്യാർത്ഥിനി കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത്‌ 21-ാം വാർഡ്‌ പനയ്ക്കൽ പള്ളിക്ക് സമീപം കോഴിപ്പറമ്പിൽ സിയാദിന്റെ മകൾ സഫ്ന സിയാദാണ് (15) മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.14ഓടെ ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ കോമളപുരത്തായിരുന്നു അപകടം. സ്വകാര്യ ബസിറങ്ങി കോമളപുരത്തെ ട്യൂഷൻ ക്ലാസിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഈ ബസിനെ മറികടന്നു വന്ന കെ.എസ്.ആർ.ടി സി ബസ് ഇടിക്കുകയായിരുന്നു. തലയിലൂടെ ബസ് കയറിയിറങ്ങി. സഫ്ന സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആലപ്പുഴ നോർത്ത് പൊലീസെത്തി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മാതാവ്: സഫീല. സഹോദരൻ: സഫീദ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് പടിഞ്ഞാറെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - student died in bus accident while going to the tuition center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.