Posted On
date_range Updated On
date_range ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം: കുണ്ടമൺകടവ് ആറിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. ആലന്തറക്കോണം സ്വദേശിയായ രാഹുൽ ചന്ദ്രനാണ് (18) മരിച്ചത്. കൊടുങ്ങാനൂർ ഭാരതീയ വിദ്യാകേന്ദ്രത്തിൽ പ്ലസ്‌ടു വിദ്യാർത്ഥിയാണ്. സഹോദരൻ ശരത് ചന്ദ്രനെ ഒഴുക്കിൽപ്പെട്ട് കാണാതായി.
മൂലത്തോപ്പ് ഭാഗത്ത് വെച്ച് ശരത് കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ശരത്തിനെ രക്ഷിക്കാൻ ശ്രമിക്കവെയാണ് രാഹുലും അപകടത്തിൽപ്പെട്ടത്. രാത്രിയായതിനാൽ ശരത്തിനായുള്ള തെരച്ചിൽ നിർത്തി. തെരച്ചിൽ നാളെയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.