ആറ് വിഷയങ്ങളിൽ തോറ്റ മനോവിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

കുടക്: 19കാരിയായ വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷിൻ ലേണിങ് വിദ്യാർഥിനിയായ തേജസ്വിനി പരീക്ഷയിൽ ആറ് വിഷയങ്ങളിൽ തോറ്റിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടക് പൊലീസ് അറിയിച്ചു. കുടകിലെ ഹല്ലിഗട്ടു സി.ഇ.ടി കോളജിലാണ് തേജസ്വിനി പഠിച്ചിരുന്നത്.

ആറ് വിഷയങ്ങൾ തോറ്റതിനാൽ പഠനം തുടർന്നുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പ് അധികൃതർ കണ്ടെടുത്തു. കുടക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അക്കാദമിക് സമ്മർദ്ദത്തെക്കുറിച്ച് നിരവധി ആശങ്കകൾ ഉയർത്തുന്നതാണ് ആത്മഹത്യയെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.