പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കാത്ത ഓഫിസുകൾക്ക് കർശന മുന്നറിയിപ്പ്

തൃശൂർ: പഞ്ചിങ് മെഷീൻ സ്ഥാപിച്ചിട്ടും സ്പാർക്കുമായി ബന്ധിപ്പിക്കാത്ത സർക്കാർ ഓഫിസുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി പെതുഭരണ വകുപ്പ്. കലക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും 2023 ജനുവരി ഒന്നിന് മുമ്പ് ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. മറ്റ് എല്ലാ ഓഫിസുകളിലും 2023 മാർച്ച് 31ന് മുമ്പ് സംവിധാനം നടപ്പാക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറി നേരത്തേ ഉത്തരവിറക്കിയിരുന്നത്. എന്നാൽ, പല ഓഫിസുകളും ബന്ധിപ്പിച്ചില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിൽ അറിയിച്ചു. അടിയന്തരമായി ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

സ്പാർക്ക് മുഖേന ശമ്പള ബിൽ തയാറാക്കുന്ന സർക്കാർ, അർധ സർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കാനുള്ള നടപടിക്ക് വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. 

Tags:    
News Summary - Strict warning for offices not connected to punching spark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.