കൊച്ചി: ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. സംസ്ഥാന സര്‍ക്കാറിന്‍െറ അധികാരപരിധിയില്‍വരുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ പുറപ്പെടുവിക്കുന്ന ഉത്തരവ് നിയമപരമല്ളെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം പേയാട് സ്വദേശി സാബു സ്റ്റീഫനാണ് ഹരജി നല്‍കിയത്. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
തെരുവുനായ് നിയന്ത്രണം പൂര്‍ണമായും സംസ്ഥാന സര്‍ക്കാറിന്‍െറ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ല. ഫെഡറല്‍ സംവിധാനമുള്ള രാജ്യമായതിനാല്‍ കേന്ദ്രസര്‍ക്കാറിന് സംസ്ഥാന സര്‍ക്കാറിന്‍െറ അധികാരത്തിലേക്കും മറിച്ചും കടന്നുകയറാന്‍ ഭരണഘടനപ്രകാരം സാധ്യമല്ല. കേന്ദ്രമന്ത്രിയുടെ നിര്‍ദേശംതന്നെ നിയമപരമല്ളെന്നിരിക്കെ ഇതിന്‍െറ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത് നിയമവിരുദ്ധമാണ്.
നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയ നടപടിയും നിലനില്‍ക്കുന്നതല്ളെന്ന് ഹരജിയില്‍ പറയുന്നു.ഇതിനിടെ, തെരുവുനായ്ക്കളെ പിടികൂടുന്നവര്‍ക്ക് നിയമസഹായം പ്രഖ്യാപിച്ച് പരസ്യം ചെയ്ത വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നടപടി ചോദ്യംചെയ്യുന്ന ഹരജിയും ഹൈകോടതിയുടെ പരിഗണനക്കത്തെി. നിയമം കൈയിലെടുക്കാനും നിയമലംഘനം നടത്താനുമുള്ള പരസ്യ ആഹ്വാനമാണ് നടത്തിയതെന്നാരോപിച്ച് പുല്ലുവഴി സ്വദേശിയാണ് ഹരജി നല്‍കിയത്. വ്യവസായിക്കെതിരെ നടപടിക്ക് ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജികള്‍ ഹൈകോടതിയുടെ പരിഗണനക്കത്തെിയെങ്കിലും മാറ്റി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഹൈകോടതികള്‍ കേസില്‍ വിധി പറയരുതെന്ന നിര്‍ദേശം പാലിച്ചാണ് ഹരജികള്‍ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.