പേപ്പട്ടി ശല്യം; ശ്രീകാര്യം എഞ്ചിനീയറിങ് കോളജ് അടച്ചു

പേപ്പട്ടി ശല്യം; എഞ്ചിനീയറിങ് കോളജ് അടച്ചുതിരുവനന്തപുരം: പേപ്പട്ടി ശല്യം മൂലം ശ്രീകാര്യം എഞ്ചിനീയറിങ് കോളജ് ഇന്നത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസം നിരവധി തെരുവു നായ്ക്കളെ പേപ്പട്ടി കടിച്ചിരുന്നു. കോളജ് അടച്ചെങ്കിലും പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്ന് കോളജ് അധികൃതർ അറിയിച്ചു.

നായ്ക്കളുടെ ആക്രമണ വാർത്തകൾ ഈയിടെ വ്യാപകമായിട്ടുണ്ട്. നിരവധി പേർക്ക് നായ്ക്കളുടെ കടിയേൽക്കുയും ചെയ്തിരുന്നു. കടിയേറ്റ ചിലർ കുത്തിവെപ്പെടുത്തിട്ടും മരണപ്പെട്ട വാർത്തകൾ ആളുകൾക്കിടയിൽ ഭയമുളവാക്കി.

അതേതുടർന്ന് മരുന്നിന്റെ ഗുണനിലവാരം സർക്കാർ ഇടപെട്ട് പുനഃപരിശോധിക്കുകയും ഗുണനിലവാരം ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. നായ്ക്കളുടെ കടിയേറ്റാൽ ഉടനടി മുറിവ് കഴുകുകയും ആശുപത്രിയെ സമീപിച്ച് കുത്തിവെപ്പെടുക്കുകയും വേണമെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു. 

Tags:    
News Summary - Stray dog nuisance; Srikariyam Engineering College closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.