representative image
ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ് അക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹരജികൾ വിശദമായ വാദം കേൾക്കാൻ അടുത്തവര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി.
വിഷയത്തിൽ വ്യക്തിഗത ഹരജികൾ കേൾക്കാനാകില്ലെന്നും അതിനായി ബന്ധപ്പെട്ട ഹൈകോടതികളെ സമീപിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിലെ അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ അടിയന്തര അനുമതി നല്‍കണമെന്ന ആവശ്യവും കോടതി തള്ളി.
ഏഴു വർഷത്തിനിടെ രാജ്യത്തു നടന്ന തെരുവുനായ് ആക്രമണത്തിന്റെ സ്ഥിതിവിവര കണക്ക് ഹാജരാക്കാൻ കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി റിപ്പോർട്ടിനോട് എതിർപ്പുള്ളവർ സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.