Posted On
date_range Updated On
date_range മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ; ഭിന്നശേഷിക്കാരനുൾപ്പെടെയാണ് കടിയേറ്റത്
കുന്നംകുളം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി വെറ്റനറി കോളജിൽ പരിശോധിച്ചു. ഈ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്. മേഖലയിലെ തെരുവ് നായകളെ പിടികൂടി വാക്സിനേഷൻ കുത്തിവെപ്പ് നടത്തും.
ഭിന്നശേഷിക്കാരനായ ഒൻപതു വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് തെരുവുനായുടെ ആക്രമണത്തിൽ പരുക്കേറ്റത്.പരുക്കേറ്റവരും നിരീക്ഷണത്തിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.