തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിന് സംസ്ഥാന േകാൺഗ്രസ് നേതൃത്വം വിചിത്രമായ മാനദണ്ഡം ഉണ്ടാക്കിയെന്ന് ആക്ഷേപം. ഹൈകമാന്‍ഡിെൻറ നിർദേശം സ്വീകരിക്കാതെ നേതാക്കളുടെ ഇഷ്ടക്കാരെ വീണ്ടും മത്സരിപ്പിക്കാൻ ഇരുഗ്രൂപ്പുകളും ഒത്തുകളിച്ചെന്നാണ് പരാതി.
തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ടവരെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെയും സ്ഥാനാർഥികളാക്കേെണ്ടന്നാണ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം തീരുമാനിച്ചത്. ഹൈകമാൻഡ് നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി ശനിയാഴ്ച ഇൗ മാനദണ്ഡം അംഗീകരിക്കുകയും ചെയ്തു.
എന്നാൽ, തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ച് തോറ്റവരെ ഒഴിവാക്കണമെന്ന മാനദണ്ഡത്തിനെതിരെയാണ് കടുത്തവിമർശനം ഉയരുന്നത്. ഇത് തലതിരിഞ്ഞ തീരുമാനമാണെന്നാണ് ആക്ഷേപം. തുടർച്ചയായി രണ്ടുതവണ വിജയിച്ചവരെ മാറ്റിനിർത്താൻ സി.പി.എം തീരുമാനിച്ചിരിക്കെയാണ് അതിന് വിപരീതമായ മാനദണ്ഡം കോൺഗ്രസ് സ്വീകരിക്കുന്നത്.
അനിവാര്യരായവർ ഒഴികെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലുതവണ ജയിച്ചവരെ ഒഴിവാക്കണമെന്ന നിർദേശമാണ് ഹൈകമാൻഡ് സംസ്ഥാന നേതൃത്വത്തിന് നൽകിയിരുന്നത്. ഇത് കർശനമായി പാലിച്ചാൽ ഇരു ഗ്രൂപ്പുകളിലുമുള്ള പല പ്രമുഖരും തഴയപ്പെടുമായിരുന്നു. കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എ.പി. അനിൽകുമാർ, വി.ഡി. സതീശന് തുടങ്ങിയവർ അക്കൂട്ടത്തിലുണ്ട്. അതേസമയം, ഉമ്മൻ ചാണ്ടി വീണ്ടും മത്സരിക്കുന്നതിൽ െപാതുവെ ആർക്കും വിയോജിപ്പുമില്ല. പ്രമുഖ നേതാക്കൾ ഒഴിവാക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഏറെ വിചിത്രമായ മാനദണ്ഡവുമായി നേതൃത്വം മുന്നോട്ടുവന്നത്. ഇതനുസരിച്ച് എം. ലിജു, പന്തളം സുധാകരൻ, പി.ടി. അജയ്മോഹൻ, ആദം മുൽസി തുടങ്ങിയവരാണ് കളത്തിൽനിന്ന് പുറത്താകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.