സിൽവർലൈൻ: പ്രതിഷേധങ്ങൾക്കിടെ കല്ലിടൽ; കൂടുതലും കണ്ണൂരിൽ

തിരുവനന്തപുരം:​ പ്രതിഷേധങ്ങൾക്കിടെ സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്​​ മുന്നോടിയായി അലൈൻമെൻറി​െൻറ അതിർത്തികളിൽ കല്ലിടലുമായി കേരള റെയിൽ ​െഡവലപ്മെൻറ്​ കോർപറേഷൻ (കെ-റെയിൽ) മുന്നോട്ട്​. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്​ ജില്ലകളിലാണ് കല്ലിടൽ ആരംഭിച്ചത്​. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉടൻ ആരംഭിക്കും. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലും ഇതിന്​ വിജ്ഞാപനം നേരത്തെ ഇറക്കിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എല്ലാ ജില്ലയിലും സ്പെഷൽ തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കുന്ന കുടുംബങ്ങൾ, നഷ്​ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിവരശേഖരണത്തിനാണ്​ സാമൂഹികാഘാത പഠനമെന്ന്​ കെ-റെയിൽ വിശദീകരിക്കുന്നു.

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കുടുതൽ കല്ലിടൽ പൂർത്തിയായത്. ഇവിടെ ഏഴ്​ വില്ലേജിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ല്​ സ്ഥാപിച്ചു. ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയായത്. കുഞ്ഞിമംഗലം വില്ലേജിൽ പുരോഗമിക്ക​ുന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകൾ സ്ഥാപിച്ചു. തൃശൂർ ജില്ലയിലെ, തൃശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി വില്ലേജുകളിൽ കല്ലിട്ടു.

കാസർകോട് ജില്ലയിലെ ചെറുവത്തൂർ വില്ലേജിലാണ് കല്ലിടൽ തുടങ്ങിയത്. 1961ലെ കേരള സർവേ അതിരടയാള നിയമത്തിലെ 6(1) വകുപ്പനുസരിച്ച് സർവേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടൽ പ്രവൃത്തിയെന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - stoning for Silverline K-rail during protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.