Posted On
date_range Updated On
date_range ഡിവിഷണൽ റെയിൽവേ മാനേജർ സഞ്ചരിച്ച പ്രത്യേക ട്രെയിനുനേർക്ക് കല്ലേറ്
കണ്ണൂർ: പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ സഞ്ചരിച്ച പ്രത്യേക ട്രെയിനിനുനേർക്ക് കല്ലേറ്. ഞായറാഴ്ച വൈകിട്ട് 3.30ന് കണ്ണൂർ പാപ്പിനിശ്ശേരിക്കടുത്തായിരുന്നു സംഭവം.
കല്ലേറിൽ ട്രെയിൻ ജനൽചില്ല് പൊട്ടി. പാലക്കാട് ഡി.ആർ.എം. അരുൺകുമാർ ചതുർവേദി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ മംഗളുരുവിൽനിന്ന് വരികയായിരുന്നു. സെൽഫ് പ്രൊപ്പൽഡ് ഇൻസ്പെക്ഷൻ കാർ (സ്പിക്) എന്ന പ്രത്യേക ട്രെയിനിലായിരുന്നു യാത്ര.
കഴിഞ്ഞദിവസം മംഗളൂരുവിൽ വിവിധ സോണുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗമുണ്ടായിരുന്നു. അതിനുശേഷം പയ്യന്നൂർ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തി മടങ്ങവെയാണ് കല്ലേറുണ്ടായത്. ഇതോടെ വണ്ടി കണ്ണൂരിൽ നിർത്തി പരിശോധിച്ചു. സംഭവത്തിൽ ആർ.പി.എഫും റെയിൽവേ പൊലീസും ലോക്കൽ പൊലീസും അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.