തൃശൂർ: തിരക്കേറിയ ബസുകളിൽ യാത്രചെയ്യുമ്പോഴും ഉത്സവപറമ്പുകളിലും ക്ഷേത്രദർശനം തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലും സ്ത്രീകളുടേയും കുട്ടികളുടേയും സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുന്ന സംഘം വിലസുന്നതായി സൂചനയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്. കുന്നംകുളം, തൃശൂർ വെസ്റ്റ്, ചാവക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ അടുത്ത ദിവസങ്ങളിൽ സ്ത്രീകളുടെ സ്വർണമാല അപഹരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരക്കേറിയ സ്ഥലങ്ങളിലും യാത്രാവേളകളിലും തിക്കും തിരക്കും ഉണ്ടാക്കുകയും സ്ത്രീകളുടെ ശ്രദ്ധ തിരിച്ച് സ്വർണമാലയും പണം അടങ്ങിയ ബാഗുകളും അപഹരിക്കുകയുമാണ് ഇവരുടെ രീതി. തിരക്കേറിയ സ്ഥലങ്ങളിലും യാത്രാവേളകളിലും പണം, മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ എന്നിവ ശ്രദ്ധയോടെ സൂക്ഷിക്കുക. സ്വർണാഭരണങ്ങൾ സേഫ്റ്റി പിൻ ഉപയോഗിച്ച് വസ്ത്രങ്ങളിൽ കൊളുത്തി വെക്കുക. ഇത് സുരക്ഷിതത്വം വർധിപ്പിക്കുമെന്നും പൊലീസ് ജാഗ്രതനിർദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.