ജനതാ കർഫ്യൂവിന് പൂർണ പിന്തുണ; കെ.എസ്.ആർ.ടി.സി ബസുകൾ ഓടില്ല

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തടയുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 22ന് നടത്താൻ ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന് സംസ്ഥാനത്തിന്‍റെ പൂർണ പിന്തുണ. പ്രതിസന്ധിയെ നേരിടാൻ കേന്ദ്ര സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

22ന് സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല. കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങില്ല. കൊച്ചി മെട്രോ ട്രെയിൻ സർവിസ് നിലക്കും. വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ജനങ്ങൾ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രധാനമന്ത്രി മാർച്ച് 22 ഞായറാഴ്ച ജനതാ കർഫ്യൂ ആചരിക്കാൻ ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്.

Tags:    
News Summary - state supports janata curfew -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.