സംസ്ഥാന പോളി കലോത്സവം ഇന്ന് മുതല്‍

തൊടുപുഴ: സംസ്ഥാന പോളി കലോത്സവത്തിന് ‘സമന്വയ’ ചൊവ്വാഴ്ച തൊടുപുഴയില്‍ തിരിതെളിയും. തൊടുപുഴക്കടുത്ത് പെരുമ്പിള്ളിച്ചിറയിലെ അല്‍ അസ്ഹര്‍ പോളിടെക്നിക്കില്‍ അഞ്ചു ദിവസമായി നടക്കുന്ന മേളയില്‍ സംസ്ഥാനത്തെ 74 പോളിടെക്നിക് കോളജുകളില്‍നിന്നായി ആറായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരക്കും.ചൊവ്വാഴ്ച വൈകുന്നേരം നാലിന് അല്‍അസ്ഹര്‍ എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്യും.

ഇന്‍റര്‍ പോളി യൂനിയന്‍ ചെയര്‍പേഴ്സണ്‍ കെ.ടി. സുഹൈല അധ്യക്ഷതവഹിക്കും. ഏഴു വേദികളിലാണ് മത്സരം. ഫിദല്‍ കാസ്ട്രോ, ജിഷ്ണു പ്രണോയ്, ജ്ഞാനപീഠ പുരസ്കാര ജേത്രി മഹാശ്വേതാദേവി, എസ്.എഫ്.ഐ മുന്‍ ഇടുക്കി ജില്ല സെക്രട്ടറി ജോബി ജോണി, ബോക്സിങ് ഇതിഹാസം മുഹമ്മദലി, സിറിയന്‍ അഭയാര്‍ഥി ബാലന്‍ അയ്ലന്‍ കുര്‍ദി, രോഹിത് വെമുല എന്നിവരുടെ പേരിലാണു മറ്റു വേദികള്‍. 64 ഇനങ്ങളിലാണ് മത്സരങ്ങള്‍.

ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ നാലു വേദികളില്‍ മത്സരം ആരംഭിക്കും. ഉദ്ഘാടനവേദിയില്‍ ചടങ്ങിനുശേഷം മോഹിനിയാട്ട മത്സരം നടക്കും. കവിതരചന (മലയാളം, ഇംഗ്ളീഷ്), പ്രസംഗം (മലയാളം, ഇംഗ്ളീഷ്), ഉപന്യാസം (മലയാളം, ഇംഗ്ളീഷ്), കഥാരചന (മലയാളം, ഇംഗ്ളീഷ്), പെന്‍സില്‍ ഡ്രോയിങ്, ജലച്ചായം, ഓയില്‍ പെയ്ന്‍റിങ്, കാര്‍ട്ടൂണ്‍, കൊളാഷ് എന്നിവയാണ് ചൊവ്വാഴ്ചത്തെ മറ്റു മത്സരങ്ങള്‍.

 

Tags:    
News Summary - state poli youth fest starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.