Posted On
date_range Updated On
date_range സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും- മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: 2023 സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാളെ വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക.
2023-24 അധ്യയന വർഷത്തെ സംസ്ഥാന എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 17 നാണ് നടന്നത്. മൂല്യനിർണ്ണയത്തിന് ശേഷം പ്രവേശനപരീക്ഷയുടെ സ്‍കോർ മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള എഞ്ചിനീയിറിംഗ് റാങ്ക് ലിസ്റ്റാണ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തുന്നതെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.