തീരം കോർപറേറ്റ് മാഫിയകൾക്ക് തീറെഴുതുന്നുവെന്ന് പിണറായി; ഏറ്റെടുക്കുന്നത് തുറമുഖ പരിധിയിൽ വരുന്ന ഭൂമിയെന്ന് സതീശൻ

തി​രു​വ​ന​ന്ത​പു​രം: തീ​ര​പ്ര​ദേ​ശ​ത്തെ കോ​ർ​പ​റേ​റ്റ് മാ​ഫി​യ​ക​ൾ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കാ​നു​ള്ള സ​മ്മ​ത​പ​ത്ര​മാ​ണ്​ മാ​രി​ടൈം നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​ബി​ല്ലി​നോ​ട് ഒ​രു​ത​ര​ത്തി​ലും യോ​ജി​ക്കാ​നാ​വി​ല്ല.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന ജീ​വി​ക്കാ​നും ഉ​പ​ജീ​വ​ന​ത്തി​നു​മു​ള്ള മൗ​ലി​കാ​വ​കാ​ശം അ​ട്ടി​മ​റി​ക്കു​ന്ന​താ​ണ് നി​യ​മ​ഭേ​ദ​ഗ​തി. സം​സ്ഥാ​ന​ത്തി​ന്റെ 590 കി​ലോ​മീ​റ്റ​ർ തീ​ര​ദേ​ശ​ത്ത്, 222 മ​ത്സ്യ​ബ​ന്ധ​ന ഗ്രാ​മ​ങ്ങ​ളി​ലെ പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം മ​നു​ഷ്യ​രെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലും അ​ര​ക്ഷി​താ​വ​സ്ഥ​യി​ലു​മാ​ക്കു​ന്ന​താ​ണ് ഇ​തി​ലെ വ്യ​വ​സ്ഥ​ക​ൾ.

മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളോ ലാ​ൻ​ഡി​ങ് സെ​ന്റ​റു​ക​ളോ ഇ​ല്ലാ​താ​ക്കി അ​വി​ടെ സം​യോ​ജി​ത വാ​ണി​ജ്യ ടൗ​ൺ​ഷി​പ്പു​ക​ളും സ്വ​കാ​ര്യ പ​ദ്ധ​തി​ക​ളും വ​രു​മ്പോ​ൾ, പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ലേ​ക്കു​ള്ള സ്വാ​ഭാ​വി​ക പ്ര​വേ​ശ​നം എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ടും-​തീ​ര​ദേ​ശ​ത്ത് നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ബി​ല്ലി​നോ​ട് സ​ഹ​ക​രി​ക്കു​ന്ന​ത് സ്വ​ന്തം വോ​ട്ട​ർ​മാ​രോ​ട് ചെ​യ്യു​ന്ന കൊ​ല​ച്ച​തി​യാ​ണെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, മാ​രി​ടൈം ബോ​ർ​ഡ് സം​സ്ഥാ​ന​ത്തെ എ​ല്ലാ റ​വ​ന്യൂ ഭൂ​മി​യും അ​ടി​ച്ചെ​ടു​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും തു​റ​മു​ഖ പ​രി​ധി​യി​ൽ വ​രു​ന്ന ഭൂ​മി മാ​ത്ര​മേ ഏ​റ്റെ​ടു​ക്കൂ എ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പറഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്റെ ജാ​ത​കം മാ​റ്റി​യെ​ഴു​താ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​യാ​ണ് മി​ഷ​ൻ സ​മു​ദ്ര​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ മാ​രി​ടൈം ബോ​ർ​ഡ്​ ബി​ൽ ച​ർ​ച്ച​ക്ക്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കേ​ര​ള തീ​ര​ത്തെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ഭൂ​മി​യും ലാ​ൻ​ഡ് ബാ​ങ്കി​ലേ​ക്കും അ​തു​വ​ഴി കു​ത്ത​ക​ക​ളി​ലേ​ക്കും ​കൈ​മാ​റു​മെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്. ലാ​ൻ​ഡ് ബാ​ങ്കി​ൽ വ​രു​ന്ന ഭൂ​മി എ​ങ്ങ​നെ​യാ​ണ് സ്വ​കാ​ര്യ കു​ത്ത​ക​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത്. മാ​രി​ടൈം ബോ​ർ​ഡ് ഒ​രു സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്റ്റാ​റ്റ്യൂ​ട്ട​റി ബോ​ഡി​യാ​ണെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്.

വി​ഴി​ഞ്ഞം തു​റ​മു​ഖം വ​ന്ന​പ്പോ​ൾ 6,000 കോ​ടി​യു​ടെ ക​ട​ൽ​ക്കൊ​ള്ള എ​ന്ന് പ​റ​ഞ്ഞ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​ണ് ഇ​പ്പോ​ൾ മി​ഷ​ൻ സ​മു​ദ്ര​ക്കെ​തി​രെ രം​ഗ​ത്ത് വ​രു​ന്ന​ത്. തീ​ര​ദേ​ശ ഭൂ​മി​യി​ൽ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം വി​ല​ക്ക​പ്പെ​ടു​മെ​ന്ന​ത​ട​ക്കം വ​ള​രെ നെ​ഗ​റ്റീ​വാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളാ​ണ്​ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ പോ​ർ​ട്ടു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ണം സ​ർ​ക്കാ​റി​ന്‍റെ കൈ​വ​ശ​മി​ല്ല. നി​ക്ഷേ​പ ന​ട​പ​ടി​ക​ൾ വേ​ഗ​വും എ​ളു​പ്പ​മു​ള്ള​തു​മാ​ക്കാ​നാ​ണ് ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം. കോ​ർ​പ​റേ​റ്റ്​ നി​ക്ഷേ​പ​ത്തെ എ​​ന്തോ മോ​ശ​വും ആ​ശ​ങ്ക​യു​മാ​യാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കോ​ർ​പ​റേ​റ്റ്​ നി​ക്ഷേ​പം ഉ​റ​പ്പാ​യും വ​രി​ക ത​ന്നെ ചെ​യ്യും. അ​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ്​ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ നി​ക്ഷേ​പ​ക സം​ഗ​മം ന​ട​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മ​​റ​ന്നോ, അ​വ​രെ ചേ​രി​യി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ടോ ഒ​രു വി​ക​സ​ന​വും കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ല.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടി വേ​ണ്ടി​യാ​ണി​ത്. തു​റ​മു​ഖാ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​ക്ക​നു​സ​രി​ച്ച്​ 12 അ​ക്കാ​ദ​മി​ക്​ കോ​ഴ്സു​ക​ളാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്.

ഈ ​കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഈ ​മേ​ഖ​ല​യി​ൽ സം​വ​ര​ണ​ത്തോ​ടെ നി​യ​മ​നം ഉ​റ​പ്പു​വ​രു​ത്തും. പ​രി​സ്ഥി​തി​യെ തൊ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. പ്ര​കൃ​തി​ക്ക് ദോ​ഷ​ക​ര​മാ​യ ഒ​ന്നും ചെ​യ്യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.