പൊന്നാനി: പൊന്നാനി ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ രണ്ടുല ക്ഷത്തോളം ലീഡ് നേടി ഇ.ടി. മുഹമ്മദ് ബഷീർ വിജയിച്ചപ്പോൾ, മണ്ഡലത്തിൽ അപ്രതീക്ഷിത ലീഡ് നേടി താരമായത് ഒരു സ്വതന്ത്ര സ്ഥാനാർഥി കൂടിയാണ്. ഏഴ് നിയമസഭ മണ്ഡലത്തിലും ആയിരത്തിന് മുകളിൽ വോട്ട് നേടി 16,288 വോട്ട് ലഭിച്ച സ്വതന്ത്ര സ്ഥാനാർഥി പി.എ. സമീറയാണത്.
തൃത്താലയിൽ 3,189 വോട്ട് നേടിയ അവർ തിരൂരങ്ങാടിയിൽ 1,673 വോട്ടും താനൂരിൽ 1,664 വോട്ടും തിരൂരിൽ 2,255 വോട്ടും തവനൂരിൽ 2,450 വോട്ടും പൊന്നാനിയിൽ 2,815 വോട്ടും നേടിയാണ് മറ്റു സ്ഥാനാർഥികളെ ഞെട്ടിച്ചത്. ഇ.ടി. മുഹമ്മദ് ബഷീറിെൻറയും പി.വി. അൻവറിെൻറയും അപരന്മാർക്ക് പോലും ഒറ്റക്ക് ഇത്രയധികം വോട്ട് സമാഹരിക്കാനായില്ല. ഇടതു സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവറിെൻറ ചിഹ്നമായ കത്രികക്ക് സമാനമായ കട്ടിങ് പ്ലയർ ചിഹ്നമായി ലഭിച്ചതാണ് സമീറക്ക് വോട്ടുകൾ വർധിക്കാനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.