കുമളി: വായ്പ കുടിശ്ശികയത്തെുടര്‍ന്ന് തേക്കടിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ എലഫന്‍റ് കോര്‍ട്ട് ഫെഡറല്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു. ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് നടപടി.
ബാങ്ക് വായ്പ ഇനത്തില്‍ 36 കോടി ഹോട്ടല്‍ കുടിശ്ശിക വരുത്തിയതോടെയാണ് നടപടി. രണ്ടേക്കര്‍ സ്ഥലത്തായി 62 മുറികളുള്ള തേക്കടിയിലെ ഏറ്റവും വലിയ ഹോട്ടലാണ് എലഫന്‍റ് കോര്‍ട്ട്. കുടിശ്ശിക തുക അടച്ചുതീര്‍ക്കാന്‍ മാര്‍ച്ച് 31വരെ സമയം നല്‍കിയ ശേഷം ഹോട്ടല്‍ ലേലത്തില്‍ വില്‍ക്കാനാണ് ബാങ്ക് തീരുമാനം.
ഫെഡറല്‍ ബാങ്കിന്‍െറ എറണാകുളം വൈറ്റില ശാഖയില്‍നിന്ന് 2005ലാണ് ഹോട്ടല്‍ ഉടമകളായ വിജയ ഗ്രൂപ് വായ്പയെടുത്തത്.
ബാങ്കിന്‍െറ റിക്കവറി വിഭാഗം ജനറല്‍ മാനേജര്‍ ഹരികൃഷ്ണ പിഷാരടിയുടെയും അസി. ജനറല്‍ മാനേജര്‍ ടി.എ. മുഹമ്മദ് സഗീറിന്‍െറയും നേതൃത്വത്തിലാണ് ബുധനാഴ്ച ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. വിജയ ഗ്രൂപ്പിന് കീഴിലുള്ള പെപ്പര്‍വൈന്‍ ഹോട്ടലിന്‍െറ വായ്പ കുടിശ്ശികയില്‍ 2.5 കോടി ജനുവരി 31ന് മുമ്പ് അടച്ചുതീര്‍ത്തില്ളെങ്കില്‍ അതും ജപ്തി ചെയ്യാനാണ് ബാങ്ക് തീരുമാനം.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്നുള്ള വരുമാനം വകമാറ്റി ചെലവഴിച്ചശേഷം ബാങ്കിനെ കബളിപ്പിക്കാനാണ് വിജയ ഗ്രൂപ് ശ്രമിച്ചതെന്ന് ഹരികൃഷ്ണ പിഷാരടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.