വെളിനല്ലൂരിൽ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വോട്ട് ബി.ജെ.പിക്ക്

ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വോട്ട് ബി.ജെ.പിക്ക്. ഇതോടെ ബി.ജെ.പി അംഗങ്ങളായ ജ്യോതിദാസും ഡി. രമേശനും സ്ഥിരം കമ്മറ്റിയംഗങ്ങളായി.

വെൽഫെയർ പാർട്ടിയും മുസ്​ലിം ലീഗും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസിൽ നിന്ന് ഒരാൾ ജയിച്ചു. 17 അംഗങ്ങൾ ഉള്ള പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് എട്ട്, യു.ഡി.എഫ് അഞ്ച്, മുസ്​ലിം ലീഗ് രണ്ട്, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.

ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് എങ്ങനെയാകുമെന്ന് ആശങ്കയുണ്ട്. ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തതിൽ യു.ഡി.എഫ് പ്രതിഷേധിച്ചു.

Tags:    
News Summary - Standing Committee Election: LDF votes for BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.