സ്കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്, പ്ലസ്‍വൺ വിദ്യാർഥി കസ്റ്റഡിയിൽ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു. ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് പ്ലസ് വൺ വിദ്യാർഥി കുത്തിപ്പരിക്കേൽപിച്ചത്.

കുത്തേറ്റ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ​പ്രവേശിപ്പിച്ചു. കുത്തിയ പ്ലസ്‍ വൺ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കത്തിയും കണ്ടെടുത്തു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. തിരുവനന്തപുരം നെട്ടയത്തെ സ്വകാര്യ സ്കൂൾ വിദ്യാർഥികളാണ് ഇരുവരും. 

Tags:    
News Summary - Stabbing in school bus; Class 9 student injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.